ടൈറ്റാനിയം ജോലി തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഒന്നേമുക്കാല്‍ കോടി തട്ടിപ്പില്‍ രാഷ്ട്രീയ ബന്ധം അന്വേഷിക്കാതെ പോലീസ്.തുടക്കം മുതല്‍ രാഷ്ട്രീയക്കാരുടെ ബന്ധവും വഴിവിട്ട ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും പോലീസ് വകവച്ചിരുന്നില്ല. ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നേമുക്കാല്‍ കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി കവടിയാര്‍ ശ്രീവിലാസ് ലൈനില്‍ ഡിസി 4- 62, ശരത് വീട്ടില്‍ ശശികുമാരന്‍ തമ്ബിയെ (57) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ടൈറ്റാനിയം തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പതിനഞ്ചോളം കേസുകളില്‍ അഞ്ചാം പ്രതിയും ടൈറ്റാനിയത്തിലെ മുന്‍ നിയമകാര്യ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ ശശികുമാരന്‍ തമ്ബിയെ സച്ചിനെന്ന യുവാവില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയെടുത്ത കേസിലാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അന്വേഷണം തീര്‍ന്നെന്നാണ് പോലീസ് പറയുന്നത്.

ടൈറ്റാനിയം തട്ടിപ്പില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശശികുമാരന്‍ തമ്ബി സമ‌ര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. അപ്പോഴാണ് അറസ്റ്റ് ചെയ്തത്. ശശികുമാരന്‍ തമ്ബിയും കേസിലെ മറ്റു പ്രതികളും ചേര്‍ന്ന് ടൈറ്റാനിയത്തില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ശശികുമാരന്‍ തമ്ബിയാണ് തട്ടിപ്പിന്റെ ആസൂത്രകനെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.

തട്ടിപ്പിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍, ശ്യാംലാല്‍, പ്രേംകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശശികുമാരന്‍ തമ്ബി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ അവസാനം നല്‍കിയ ഹര്‍ജി ഒഴികെയുള്ളവ കോടതി തള്ളിയിരുന്നു. കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസുകളില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ചിലത് ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തിലാണ് കീഴടങ്ങാന്‍ ശശികുമാരന്‍ തമ്ബി തയ്യാറായത്.

ഉദ്യോഗാര്‍ഥികളെ ഇയാളുടെ മുന്നില്‍ എത്തിച്ച്‌ അവരില്‍ വിശ്വാസം ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മുമ്ബ് പരിഗണിച്ച കോസുകളില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകേസുകളിലും ഇയാളുടെ പങ്ക് വ്യക്തമാണന്നും പ്രതിയുടെ ബാങ്ക് രേഖകളും സാമ്ബത്തിക സ്രോതസും പരിശോധനാ വിധേയമാക്കേണ്ടതിനാല്‍ ഇയാളെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ശശികുമാരന്‍ തമ്ബിയെ കാണിച്ചും അയാളുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് വിധേയരാക്കിയുമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയതെന്നാണ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തട്ടിപ്പിലെ മുഖ്യകണ്ണിയാണ് ശശികുമാരന്‍ തമ്ബിയെന്നാണ് പൊലീസ് ഭാഷ്യം.സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌ നാഗരാജുവിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മിഷണ‌ര്‍ അജിത്ത് , അന്വേഷണ സംഘത്തലവന്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ ശശികുമാരന്‍ തമ്ബിയെ ചോദ്യം ചെയ്തു. പണം തട്ടിയെടുത്തതില്‍ തനിക്ക് പങ്കില്ലെന്ന രീതിയില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....