തളിപ്പറമ്പിലെയും മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തളിപ്പറമ്പിലെയും മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും രംഗത്തെത്തി. ശ്യാമള, മധുസൂദനൻ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കല്ലെന്നും, മറിച്ച് കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ച സംസ്ഥാന നേതൃത്വത്തിനാണെന്നും ഇരുവരും ആരോപിച്ചു.

സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ പേരുകളെ ശക്തമായി എതിർത്തിരുന്നുവെന്ന് ടി.കെ. ഗോവിന്ദൻ വെളിപ്പെടുത്തി. ജില്ലാ കമ്മിറ്റിയിലെ രണ്ടോ മൂന്നോ ആളുകൾ ഒഴികെ ബാക്കിയെല്ലാവരും സ്ഥാനാർത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത കമ്മിറ്റിയിൽ പോലും ജില്ലാ ഘടകം ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എന്നാൽ അത് അനുസരിക്കാൻ നേതൃത്വം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കൾ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...