ബംഗാള്‍: ബംഗാളില്‍ ടിഎംസി കൗണ്‍സിലര്‍ ബിശ്വജിത് സാഹയുടെ വീടിന് തീവെച്ചു. സാഹയും കുടുംബവും ഒഡീഷയിലെ പുരിയില്‍ അവധിക്ക് പോയതിനിടെയാണ് വ്യാഴാഴ്ച വീടിന് തീവെച്ചത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പ്രഫുല്ല നഗറിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കാറും സൈക്കിളും ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരവധി വസ്തുക്കള്‍ കത്തിനശിച്ചു.
വീടിനുള്ളിലെ ലോക്കറുകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നെന്നും തെളിവ് നശിപ്പിക്കാനാണ് വീടിന് തീയിട്ടതെന്നും ബിശ്വജിത്ത് സാഹയുടെ സഹോദരന്‍ അഭിജിത്ത് പറഞ്ഞു. ബിശ്വജിത്തിന്റെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികളും സഹോദരനും ചേര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.





























