ഒക്ടോബര്‍ 26 ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒക്ടോബര്‍ 26ന് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ (സിഡബ്ല്യുസി) തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. 7987 വോട്ടുകള്‍ നേടി ഖാര്‍ഗെ വിജയിയായപ്പോള്‍ തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു.

ഒക്ടോബര്‍ 17 നാണ് ഇന്ത്യയിലുടനീളമുള്ള 9,000-ത്തിലധികം കോണ്‍ഗ്രസ് പ്രതിനിധികള്‍ തങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തിയത്. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബമല്ലാത്ത ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകുന്നത്. അതിനാല്‍ തന്നെ പുതിയ പാര്‍ട്ടി അധ്യക്ഷനായുളള ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചരിത്ര ദിവസമായിരുന്നു.

‘നമുക്ക് ഫാസിസ്റ്റ് ശക്തികളോട് പോരാടണം, ജനാധിപത്യമെന്ന് നടിക്കുന്ന എന്നാല്‍ ജനാധിപത്യത്തെ ആക്രമിക്കുന്ന ശക്തികളോട് പോരാടണം, ‘തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തകര്‍ച്ചനേരിടുന്ന പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന വലിയ കടമയാണ് ഈ മുതിര്‍ന്ന രാഷ്ട്രീയനേതാവിന് മുന്നിലുളളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...