യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട്‌

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : ഒമിക്രോണ്‍ തരംഗം രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായി സംസ്ഥാനങ്ങള്‍. കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഒമിക്രോണും പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് തമിഴ്നാട്. യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ്നാട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെയോ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതിയാല്‍ മാത്രമേ തമിഴ്നാട് യാത്ര നടത്തുവാന്‍ സാധിക്കുകയുള്ളു.

അല്ലാത്ത പക്ഷം യാത്ര നടത്തുവാന്‍ അനുവദിക്കില്ലെന്നും മടങ്ങി പോകേണ്ടി വരുമെന്നും കളക്ടര്‍ അറിയിച്ചു. കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വലിയ വര്‍ധനവാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...