വ്യാവസായിക മേഖലകളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കില്‍ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്‌സ്) ജില്ലയിലെ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി സംഘടപ്പിച്ച ജില്ലാതല സമ്മിറ്റ് തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൈപുണ്യ വികസനം ഗുണനിലവാരമുള്ളതാകേണ്ടത് ഏറെ പ്രധാനമാണ്. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിനുള്ള പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ടി. വി. വിനോദ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ്, കെയ്സ് സ്‌കില്‍ കോണ്‍വെര്‍ജെന്‍സ് വിഭാഗം മാനേജര്‍ പി. അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ നിയമിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ...

മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ...

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...