വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടിഎം കാര്‍ഡ് രൂപത്തിൽ

For full experience, Download our mobile application:
Get it on Google Play

തൃശുര്‍ : പുറത്തിറങ്ങണമെങ്കില്‍ കൊവിഡ് വാക്‌സിനേഷന്‍ രേഖകളടക്കം വേണമെന്ന നിബന്ധന പുറത്ത് വന്നതോടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് രൂപത്തിലാക്കുന്നതിന് ആവശ്യക്കാർ ഏറുന്നു. കൈയിൽ ഒതുങ്ങുന്ന രീതിയിൽ എ.ടി.എം കാര്‍ഡിന്റെ രൂപത്തിൽ ആണ് പലരും വാക്‌സിൻ സർട്ടിഫിക്കറ്റ് രൂപമാറ്റം ചെയ്യുന്നത്.

ഇത് കൊണ്ട് നടക്കാൻ സൗകര്യപ്രദമായതും , കീറിപോകുകയോ, അഴുക്കായി പോകുകയോ, ഇല്ലാ എന്നതുമാണ് ആവശ്യക്കാരെ കൂടുതലായി ഈ രീതിയിലേക്ക് ആകർഷിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന എ ഫോര്‍പേപ്പർ സര്‍ട്ടിഫിക്കറ്റ് കൊണ്ട് നടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇതിന് മാർക്കറ്റിൽ വലിയ ഡിമാന്റ് ആണുള്ളത്.

എ.ടി.എം കാര്‍ഡ് വലുപ്പത്തില്‍ രണ്ടു പുറങ്ങളിലായി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അച്ചടിച്ചു നല്‍കുകയാണ് ചെയ്യുന്നത്. പേരും വിലാസവും അടക്കം വലുതാക്കി അച്ചടിച്ച്‌ പരിശോധനക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. കാര്‍ഡിന്റെ ഇരുപുറങ്ങളിലായാണ് സര്‍ട്ടിഫിക്കത്തിന്റെ പൂര്‍ണ്ണ വിവരങ്ങളുള്ളത്. രണ്ടുഡോസും എടുത്തവരാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ എടുത്ത് സ്ഥിരം ഉപയോഗത്തിനായി സൂക്ഷിക്കുന്നത്. ലാമിനേറ്റ് ചെയ്യുന്ന തുക കൂട്ടാതെ  80 രൂപ മുതല്‍ 130 രൂപ വരെയാണ് കാര്‍ഡുകള്‍ക്ക് വില ഈടാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...