കണ്ണൂര്‍, കോഴിക്കോട് യുണിനിവേഴ്‌സിറ്റികളില്‍ മാവോവാദി യോഗം നടന്നെന്ന് എന്‍.ഐ.എ റിപോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കണ്ണൂര്‍, കോഴിക്കോട് യുണിവേഴ്‌സിറ്റി കളില്‍ മാവോവാദി യോഗം നടന്നെന്ന് എന്‍.ഐ.എ റിപോര്‍ട്ട്. പന്തീരങ്കാവ് മാവോവാദി കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമര്‍ശം. വൈത്തിരിയില്‍ കൊല്ലപ്പെട്ട സി.പി ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉസ്മാനൊപ്പം കൂത്തുപറമ്പ്, വൈറ്റില എന്നിവിടങ്ങളില്‍ വിജിത് രഹസ്യയോഗം ചേര്‍ന്നെന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

2016 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി . പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക് വേണ്ടി വിജിത്ത് മരുന്നുകള്‍ വാങ്ങി നല്‍കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൊട്ടക്കടവ്, കല്ലേരി ജുമാ മസ്ജിദ്, പെരുവയല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജലീലുമായി വിജിത് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ജലീല്‍ വിജിത്തിന് മാവോവാദി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലാപ്പ്‌ടോപ് നല്‍കിയെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...