ബൈകില്‍ എത്തിയ യുവാക്കള്‍ വയോധികയെ പറ്റിച്ച്‌ ഓണം ബംബര്‍ ടികെറ്റ് അടിച്ചുമാറ്റി മുങ്ങി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ബൈക്കില്‍ എത്തിയ യുവാക്കള്‍ വയോധികയെ പറ്റിച്ച്‌ ഓണം ബംബര്‍ ടികെറ്റ് അടിച്ചുമാറ്റി മുങ്ങി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോടെറി വില്‍പനക്കാരിയായ വയോധികയെ കബളിപ്പിച്ച്‌ ഓണം ബംബര്‍ ടികെറ്റുമായി യുവാക്കള്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ചേര്‍ത്തല നഗരസഭ 18-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ 78കാരിയായ സരോജിനി അമ്മയെയാണ് യുവാക്കള്‍ പറ്റിച്ചെടുത്ത് ദുരിതത്തിലാക്കിയത്. ചേര്‍ത്തല എക്‌സ്‌റേ കവലക്ക് സമീപത്ത് ഇന്‍ഡ്യന്‍ കോഫി ഹൗസിന് മുന്നില്‍ ലോട്ടറി വില്‍പനക്കിടെയാണ് തട്ടിപ്പ്.

ബൈക്കിലെത്തിയ രണ്ടുപേര്‍ വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബര്‍ ടികെറ്റുകള്‍ വാങ്ങാനെന്ന വ്യാജേനയാണ് കൈയ്യില്‍ വാങ്ങിനോക്കിയത്. തുടര്‍ന്ന് രണ്ടെണ്ണം തിരികെ കൊടുത്ത് ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. ഒരു ടികെറ്റിന് 300 രൂപ വരുന്ന ബംബര്‍ ടികെറ്റാണ് മോഷണം പോയത്.

ലോട്ടറി വല്‍പനയാണ് ഇവരുടെ ഉപജീവനമാര്‍ഗം. 10 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക ലോട്ടറി വില്‍പന തുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തി വച്ചിരുന്ന ലോട്ടറി വില്‍പന അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. ഓണക്കാലത്തേക്ക് കുറച്ച്‌ പണം കരുതാനുള്ള വയോധികയുടെ ശ്രമമാണ് ഇതോടെ യുവാക്കള്‍ ഇല്ലാതാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...