ശാപ മോക്ഷം കാത്ത് പെരിങ്ങരത്തോട്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വീണ്ടെടുപ്പ് കാത്ത് പെരിങ്ങരത്തോട്. അപ്പർകുട്ടനാടൻ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങരത്തോട്ടിൽ പോളയും മാലിന്യവും നിറഞ്ഞത് കരകളിലുള്ളവർക്ക് ആരോഗ്യഭീഷണി ഉയർത്തുന്നു. മഴക്കാലപൂർവ ശുചീകരണപ്രവർത്തനം വേണ്ട രീതിയിൽ ഇവിടെ നടന്നിട്ടില്ല. മഴക്കാലമായിട്ടും തോട്ടിൽ ഒഴുക്കില്ലാത്ത സ്ഥിതി. മണിമലയാറിന്റെ കൈവഴിയായി മണിപ്പുഴയിൽനിന്ന് ആരംഭിച്ച് ചാത്തങ്കരി തോട്ടിൽ പതിക്കുന്നതാണ് തോട്. പിന്നീട് വാളകത്തിൽ തോടുമായി ചേർന്ന് മേപ്രാൽ വളവനാരിയിൽ മണിമലയാറ്റിൽ പതിക്കുന്നു. തോട് സംരക്ഷണത്തിന് പഞ്ചായത്തും ജലവിഭവവകുപ്പും പലവട്ടം പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല.

പലപ്പോഴും പോളവാരലിൽമാത്രം ഒതുങ്ങി. വിവിധ വർഷങ്ങളിൽ വാർഡ് തിരിച്ച് ശുചീകരണത്തിന് ഫണ്ട് നൽകിയിരുന്നു. എന്നാൽ ഓരോ വാർഡിന്റെയും അതിര് വരെ മാത്രമായി ശുചീകരണം നടക്കും. അടുത്ത വാർഡിലുള്ള പോളയും മറ്റും നീക്കുകയുമില്ല. കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും അടക്കം ഇരുകരകളിലുമുള്ള ഒട്ടേറെ കുടുംബങ്ങൾ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മാലിന്യം നിറഞ്ഞ തോട്ടിലേക്കിറങ്ങാൻ ഇപ്പോൾ ജനം മടിക്കുന്നു. തോട്ടിലിറങ്ങുന്നവർക്ക് ശരീരത്തിൽ ചൊറിച്ചിലും പുകച്ചിലും അനുവപ്പെടുന്നതായി പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...