പാലക്കാട് വൻതോതിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് മങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കുർശ്ശിയിൽ നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെയായിരുന്നു നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ജിഎസ്ടി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുകയായിരുന്ന പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. സംശയാസ്പദമായി എത്തിയ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് പുകയില ഉൽപന്നങ്ങളുടെ വലിയ ശേഖരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വിപണിയിൽ വിൽപ്പനയ്ക്കായി എത്തിച്ചവയാണോ നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്നതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. പിടിച്ചെടുത്ത ഉൽപന്നങ്ങളുടെ കൃത്യമായ അളവും വിപണി മൂല്യവും സംബന്ധിച്ച വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരുന്നു.

പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ പിക്കപ്പിലായിരുന്നു പുകയില ഉൽപന്നങ്ങൾ ഉണ്ടായിരുന്നത്. വഴിയിൽ വാഹനങ്ങൾ പരിശോധിക്കുന്നത് കണ്ട വാഹനത്തിന്റെ ഡ്രൈവർ ഉദ്യോഗസ്ഥരെ കണ്ടയുടൻ വണ്ടി നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൈറ്റ് പെട്രോളിങ് സംഘം സ്ഥലത്ത് എത്തുകയും ജി.എസ്.ടി ഉദ്യോഗസ്ഥരുമായി ചേർന്ന് വാഹനം പരിശോധിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിലാണ് പാൻ മസാല ശേഖരം കണ്ടെത്തിയത്. തുടർന്ന് വാഹനം സ്റ്റേഷനിലേക്ക് മാറ്റി. പിടിച്ചെടുത്ത ചാക്കുകളുടെ എണ്ണവും അതിനുള്ളിലെ പാൻ മസാല പാക്കറ്റുകളുടെ എണ്ണവും അളവും തിട്ടപ്പെടുത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ഓടിപ്പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...