ഇന്ന് ലോക രക്തദാന ദിനം ; ഫസീല ബീഗത്തിന് ആശംസ പ്രവാഹം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് സ്വദേശിയായ ഫാത്തിമാസ് വീട്ടിൽ ഫസീല ബീഗത്തിന് രക്തദാനവും ഉദ്യാന പരിപാലനവും ജീവിതത്തിന്റെ ഭാഗമാണ്.
ജനകീയ രക്‌തദാന സേനയുടെ ആലപ്പുഴ ജില്ല ചീഫ് കോർഡിനേറ്ററായ ഫസീല ബീഗത്തിന് ലോക രക്തദാന ദിനത്തിൽ ആശംസകളുടെ പ്രവാഹമാണ്. 53 വയസ്സിനുള്ളിൽ 121 തവണ രക്തം ദാനം ചെയ്ത അപൂർവ്വ ബഹുമതിയും ഈ ലോക രക്തദാന ദിനത്തിൽ ഫസീലയ്ക്ക് സ്വന്തം. 119 തവണ പിന്നിട്ടപ്പോൾ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചിരുന്നു. ഫസീല നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്‌സിന്റെ റീജിയണൽ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവും നാഷണൽ ചൈൽഡ് ആൻഡ് വുമൺ ഡവലപ്പ്മെന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ആയി സേവനം ചെയ്യുന്നു.

7 വർഷം മുമ്പ് വീടിനോട് ചേർന്ന് ആരംഭിച്ച ചെറിയ ഉദ്യാനം ഇപ്പോൾ ബിഗോണിയ നേഴ്സറി ആയി മാറ്റപെട്ടു. ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഈ വനിത സംരംഭകയെ തേടി നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ഇപ്പോൾ 600 ൽ പരം ബിഗോണിയ ചെടികളുടെ ഇനങ്ങൾ ഉണ്ട്. കേരളത്തിലും അയൽ സംസ്ഥാനളിലുമായി നിരവധി പേർ നേരിട്ടും ഓൺലൈനും ആയി ചെടികൾ വാങ്ങാറുണ്ട്. ഓരോ രക്തദാനത്തിലൂടെയും പലരുടെയും ജീവൻ രക്ഷിക്കുകയും പ്രതീക്ഷ നല്കുകയും ചെയ്യുന്ന ഫസീല മറ്റുള്ളവർക്ക് രണ്ടാമതൊരു അവസരം നൽകുന്ന സ്വമേധയാ സേവനമനുഷ്ഠിക്കുന്ന പ്രതിഫലം വാങ്ങാത്ത രക്തദാതാക്കളിൽ ഒരാളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...