ഗവര്‍ണറുടെ നയപ്രഖ്യാപനം നീട്ടി ; സഭ സമ്മേളനം തുടരുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കിയാലേ വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കുകയുള്ളു. സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് ആലോചന.

പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിച്ചു കൊണ്ടാണ് സർക്കാർ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻെറ തുടർച്ചയായി തന്നെ കണക്കാക്കാം.തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല.വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

ഇതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല. ഡല്‍ഹിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് ഇത്തവണ മന്ത്രിസഭയേയും പ്രതിപക്ഷത്തേയും ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. മത മേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിന് എത്തും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....