മെന്റർ ആരോപണം : മുഖ്യമന്ത്രിയുടെ വിശദീകരണം ആയുധമാക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെന്റർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കി. പിഡബ്ല്യൂസി ഡയറക്ടർ ജയിക് ബാലകുമാർ, മകൾ വീണയുടെ മെന്റർ അല്ല, വീണയുടെ കമ്പനിയുടെ മെന്റർ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. ജയിക് വീണയുടെ കമ്പനിയുടെ മെന്റർ ആയിരുന്നു എന്ന വിശദീകരണം പ്രതിപക്ഷം വീണ്ടും ആയുധമാക്കും.

ജയിക് ബാലകുമാർ മകളുടെ മെന്റർ അല്ല മകളുടെ കമ്പനിയുടെ മെന്റർ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. കഴിഞ്ഞ ജൂലായ് 28 ന് സഭയിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണമാണ് അടിസ്ഥാനം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുടെ സൈറ്റിലെ വിവരങ്ങൾ നിരത്തിയായിരുന്നു മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. ആരോപണം ഉയർന്നതോടെ സൈറ്റിൽ നിന്ന് വിശദാംശങ്ങൾ നീക്കം ചെയ്യപ്പെട്ടതും സഭയിൽ ഉയർത്തികാട്ടിയായിരുന്നു മാത്യു കുഴൽനാടൻ ആരോപണത്തിൽ ഉറച്ച് നിന്നത്.

ഇതിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മകളെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്റർ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്റെ ആരോപണം. കമ്പനിയുടെ പഴയ ബാക് ഫയൽ അന്ന് പുറത്തു വിട്ട് വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.

മാത്യുവിന്റ അവകാശ ലംഘന നോട്ടീസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്പോൾ പരിഗണിച്ച് നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കി.മകളുടെ കമ്പനിയുടെ മെന്റർ ആണ് ജയിക് എന്ന് ആദ്യം സൈറ്റിൽ കാണിച്ചത് പിന്നീട് എന്തിനു മാറ്റി.പി ഡബ്ലുയു സി വഴിയാണ് സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ നിയമനം കിട്ടിയത് എന്നിരിക്കെ സ്വർണ്ണക്കടത്ത് വിവാദം കൊണ്ടാണോ സൈറ്റിലെ മാറ്റം,കമ്പനിയുടെ മെന്റർ ആണെങ്കിൽ എന്ത് കൊണ്ട് നേരത്തെ ഇത് പറഞ്ഞില്ല-പ്രതിപക്ഷനിരയിൽ ചോദ്യങ്ങൾ ഉയരുകയാണ്.നോട്ടീസ് തള്ളിയ നടപടി പ്രതിപക്ഷം ചോദ്യം ചെയ്യും എന്നുറപ്പാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

0
ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍...

നിപ : രോഗിയുടെ വീടിന് സമീപത്തെ വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവായി

0
കോഴിക്കോട്: നിപ രോഗബാധിതന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ...

ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പറയേണ്ടത് ശ്വേതയാണ് എന്ന് ഉഷ ഹസീന; താരസംഘടനയിലെ...

0
കൊച്ചി: 'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ...