ഇന്ന് പകൽ രാത്രിയാകും ; അത്യപൂർവ സൂര്യ​ഗ്രഹണത്തിന് സാക്ഷിയാകാൻ ഒരുങ്ങി ലോകം…!

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: അത്യപൂർവ സൂര്യ​ഗ്രഹണത്തിന് സാക്ഷിയാകാൻ ലോകം. പകലിനെ രാവാക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹമാണ് ഇന്ന് നടക്കുക. സൂര്യഗ്രഹണം ഉച്ചയ്‌ക്ക് 2:12 ന് ആരംഭിച്ച് 2:22 ന് അവസാനിക്കും. കാനഡ, യുഎസ്, മെക്സിക്കോ, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. സൂര്യ​ഗ്രഹണ സമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാ​ഗങ്ങൾ ഇരുട്ടിലാകുമെന്നും സന്ധ്യയ്‌ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ പറയുന്നത്. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെ വിവിധ ഭാ​ഗങ്ങളിലൂടെ കടന്ന കാനഡയിലേക്കും സമ്പൂർണ സൂര്യ​ഗ്രഹണം വ്യാപിക്കും. നക്ഷത്രങ്ങൾ പോലും ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ന​ഗ്നനേത്രങ്ങൾ കൊണ്ട് ഇവ ദർശിക്കാൻ സാധിക്കും.

ഭൂമിയുടെ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. 100 വർഷത്തിലൊരിക്കൽ മാത്രമാണ് ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്‌ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...