സ്വർണവിപണി തണുക്കുന്നു ; സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,630 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക ആഭരണ വിപണിയിൽ പ്രതിഫലിച്ചിട്ടുള്ളത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,991.09 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,010 ഡോളറിന് മുകളിൽ നിന്നിരുന്ന സ്വർണവിലയാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറ്റത്തിന്റെ സൂചനകൾ നൽകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു പവൻ വെള്ളിയുടെ ഇന്നത്തെ വിപണി വില 78.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 630.40 രൂപയും, 10 ഗ്രാം വെള്ളിക്ക് 788 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി കിലോയ്ക്ക് 78,800 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...