ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്‍ – രഞ്ജിനി ദമ്പതികളുടെ മകന്‍ എസ് അന്‍വേദ് ആണ് ശ്വാസം മുട്ടി മരിച്ചത്. വീട്ടിനകത്ത് കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞു വീണ് ബോധരഹിതനാവുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരിശോധനയില്‍ മരണകാരണം കണ്ടത്താനായില്ല.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസര്‍കോട് ടൗണ്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു. ഋത്‌വേദ് സഹോദരനാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...