ഇൻഡോർ : അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. ഇന്‍ഡോറിലെ ടീന്‍ ഇംലി മേഖലയിലെ പാലത്തിന് താഴെയാണ് കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങിയത്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാജീവ് ഗാന്ധി സ്‌ക്വയറിന് സമീപത്തു നിന്നുമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
RECENT NEWS
Advertisment