ഈസ്റ്റർ ദിനത്തിൽ സ്നേഹ ഭവനിൽ സ്നേഹ വിരുന്ന് ഒരുക്കി “ടോഫാ “

For full experience, Download our mobile application:
Get it on Google Play

തലവടി : ഈസ്റ്റർ ദിനത്തിൽ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെ (ടോഫാ ) നേതൃത്വത്തില്‍ അഗതികൾക്ക് സ്നേഹ വിരുന്ന് നൽകി. തലവടി സ്നേഹ ഭവനിലും എടത്വ ജെ.എം.എം ജൂബിലി മന്ദിരത്തിലും ആണ് സ്നേഹ വിരുന്ന് ഒരുക്കിയത്. ഓളപരപ്പിലെ ആവേശത്തിനപ്പുറം പിറന്ന മണ്ണിലെ പ്രിയപ്പെട്ടവരുടെ കണ്ണീരോപ്പാൻ എപ്പോഴും “ടോഫാ” മുന്നിൽ തന്നെയാണ്. തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്‌സൺ ഉമ്മൻ, ഭാരവാഹികളായ അജിത്ത് പിഷാരത്ത്, ജോജി വയലപ്പള്ളി, അരുൺ പുന്നശ്ശേരിൽ, ജോമോൻ ചക്കാലയിൽ, ഡോ. ജോൺസൺ വി ഇടിക്കുള, ടോഫാ പ്രതിനിധികളായ പ്രദീപ് കുറുന്തോട്ടയ്ക്കൽ, ജേക്കബ് സി.മാത്യു എന്നിവർ നേതൃത്വം നൽകി.

കുട്ടനാട് നിയോജക മണ്ഡലം സ്ഥാനാർത്ഥികളായ തോമസ് കെ തോമസ്, റെജി ചെറിയാൻ എന്നിവർ സ്നേഹ വിരുന്നിൽ പങ്കാളികളായി. ടോഫായുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 വർഷമായി തുടർന്ന് വരുന്ന ജനക്ഷേമ പദ്ധതികൾ വീണ്ടും തുടരുമെന്ന് പ്രസിഡന്റ് സതീഷ് തെന്നിശ്ശേരിൽ, സെക്രട്ടറി റ്റിനു തോമസ്, ട്രഷറാർ – അശ്വിൻ ജേക്കബ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...