കടയ്ക്കാട് റബ്ബർതോട്ടത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി

For full experience, Download our mobile application:
Get it on Google Play

പന്തളം : വെട്ടിക്കൊണ്ടിരിക്കുന്ന റബ്ബർത്തോട്ടത്തിലേക്കും സമീപത്തുള്ള തോട്ടിലേക്കും കക്കൂസ് മാലിന്യം ഒഴുക്കി. പന്തളം തോന്നല്ലൂർ വേദി ജംഗ്ഷന്‍ കടയ്ക്കാട് ദേവീക്ഷേത്രംറോഡിൽ കലുങ്കിന് സമീപം പട്ടതോട്ടത്തിൽ പ്രവീൺ കൃഷ്ണന്റെ റബ്ബർതോട്ടത്തിലാണ് ബുധനാഴ്ച രാത്രി വാഹനത്തിലെത്തിച്ച് കക്കൂസ് മാലിന്യം ഒഴുക്കിയത്. തോട്ടത്തിൽ കറുത്തനിറത്തിലുള്ള മാലിന്യം തളംകെട്ടിനിൽക്കുകയാണ്. ദുർഗന്ധം കാരണം ഈ പ്രദേശത്തുകൂടെ നടക്കാനാകില്ല. കറയെടുക്കാനെത്തിയ ജോലിക്കാർ തോട്ടത്തിലേക്കിറങ്ങാതെ മടങ്ങി. നഗരസഭാ കൗൺസിലർ കെ.ആർ.രവിയുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗമെത്തി ക്ലോറിനേഷൻ നടത്തി. മഴപെയ്ത് മാലിന്യം തോട്ടിലേക്ക് ഒഴുകിയിറങ്ങുന്നത് രോഗങ്ങൾ പടരാനും കിണറുകളിൽ മലിനജലം ഊറിയെത്താനും കാരണമാകും. കക്കൂസ് മാലിന്യം പാടത്തേക്കും മറ്റ് കൃഷിടങ്ങളിലേക്കും ഒഴുക്കുക്കുന്നത് ഇപ്പോൾ പതിവാണ്‌. പെരുമ്പുളിക്കൽ കുളവള്ളി ഭാഗം, പൂഴിക്കാട് ചിറമൂടി, മാന്തുക പുഞ്ച, കുടശ്ശനാട് തോണ്ടുകണ്ടം, ഐരാണിക്കുടി പാലത്തിനുസമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം ഒഴുക്കുന്നത് പതിവാണ്. രാത്രിസമയത്താണ് ടാങ്കർ ലോറികളിലെത്തിക്കുന്ന മാലിന്യം തുറന്നുവിടുന്നത്. പലഭാഗത്തും നാട്ടുകാർ ഇവരെ പിടികൂടി പോലീസിലേല്പിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...