പത്തനംതിട്ട നഗരത്തിലെ ഹോട്ടലിന് മുന്നിലെ ഓടയില്‍ കക്കൂസ് മാലിന്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയിലെ മണ്ണ് നീക്കം ചെയ്തപ്പോള്‍ കണ്ടെത്തിയത് കക്കൂസ് മാലിന്യം. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന വെജിറ്റേറിയന്‍ ഹോട്ടലിന് മുന്നിലെ ഓടയിലെ മണ്ണ് നീക്കിയപ്പോഴാണ് കക്കൂസ് മാലിന്യം കണ്ടെത്തിയത്. നഗരത്തിലെ ഓടകള്‍ക്കുള്ളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമാണ് കക്കൂസ് മാലിന്യം എത്തിയത് എന്നും കണ്ടെത്തി. പത്തനംതിട്ട നഗരത്തിലെ പല ഭാഗത്തും ഓടകള്‍ വൃത്തിയാക്കാതെയാണ് കിടക്കുന്നത്. ഇതിനാല്‍ തന്നെ ഈ ഓടകളില്‍ എന്തൊക്കെ മാലിന്യങ്ങള്‍ വന്നു ചേരുന്നു എന്നത് ആര്‍ക്കും അറിയില്ല. മഴക്കാലത്തിന് മുന്‍പ് തന്നെ നഗരത്തിലെ ഓടകള്‍ വൃത്തിയാക്കേണ്ടിയിരുന്നിട്ടും പത്തനംതിട്ട നഗരസഭ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ല.

പത്തനംതിട്ട നഗരത്തില്‍ കക്കൂസ് മാലിന്യം സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍റിനോട്‌ ചേര്‍ന്ന് ഒഴുകുന്ന തോട്ടിലേക്കാണ് പതിക്കുന്നത്. കക്കൂസ് മാലിന്യങ്ങള്‍ കലര്‍ന്ന ഓടയിലെ വെള്ളം ജലാശയങ്ങളില്‍ കോളിഫോം ബാക്സ്ടീരിയയുടെ വര്‍ധനവിന് കാരണമാവുകയും ഇത് ജനങ്ങളില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായി തീരുകയും ചെയ്യും. മാലിന്യം തള്ളുന്ന നഗരത്തിലെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറാകേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...