കാല്‍പന്തുകളിയുടെ ആവേശവുമായി ടിവിഎസ് എന്‍ടോര്‍ക്ക്; ‘ദി സ്ട്രീറ്റ്സ് റിമമ്പര്‍’ ക്യാമ്പയിന്‍ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

*അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്എ) ബന്ധത്തിലൂടെ, ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ചാമ്പ്യന്മാരുടെ ആവേശവും ആത്മവിശ്വാസവും വിജയമനോഭാവവും ആഘോഷിക്കുന്നു.

*ഈ ക്യാമ്പയിന്‍ ടിവിഎസ് എന്‍ടോര്‍ക്കിനെ ആഗോള ഫുട്ബോള്‍ ഐക്കണുകളുമായി ഒരുമിക്കുന്നു.

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്ടി സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ആവേശത്തെയും ചാമ്പ്യന്മാരുടെ വിജയത്തെയും ആഘോഷിക്കുന്നതിനായി പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ചു.അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക റീജിയണല്‍ പാര്‍ട്ണര്‍ എന്ന നിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് ‘ദി സ്ട്രീറ്റ്സ് റിമമ്പര്‍’ എന്ന പേരിലുള്ള ഈ പുതിയ ക്യാമ്പയിന്‍ പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം, സ്റ്റൈല്‍, നിരത്തുകളിലെ ആധിപത്യം എന്നിവയ്ക്ക് പേരുകേട്ട ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ലോകത്തെ ആഗോള താരങ്ങളെയും ക്യാമ്പയിനിലൂടെ ഒന്നിച്ചുചേര്‍ക്കുന്നു.

ഫുട്ബോളുമായുള്ള ഈ സഹകരണം കേവലം ഒരു കായിക വിനോദം എന്നതിലുപരി ലക്ഷ്യബോധം, വ്യക്തിത്വം, മികവിനായുള്ള നിരന്തര പരിശ്രമം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നത്തെ ഫുട്ബോളിനെ നിര്‍വചിക്കുന്ന അതേ ആത്മവിശ്വാസവും അഭിനിവേശവും മനോഭാവവും തന്നെയാണ് ടിവിഎസ് എന്‍ടോര്‍ക്കിന്‍റെ ഡിഎന്‍എയിലും ഉള്ളത്. ഈ സമാനതകളാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള പങ്കാളിത്തം കൂടുതല്‍ മികച്ചതാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.രണ്ട് ചാമ്പ്യന്മാരുടെ ഒത്തുചേരലാണ് ‘ദി സ്ട്രീറ്റ്സ് റിമമ്പര്‍’ ക്യാമ്പയിന്‍. ഒന്ന് ആഗോള ഫുട്ബോള്‍ ഐക്കണുകളും, മറ്റൊന്ന് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിക്കുന്ന എന്‍ടോര്‍ക്ക് സ്കൂട്ടറും.

ലോകം ഒരു ചാമ്പ്യനെ തിരിച്ചറിയുന്നതിന് വളരെ മുന്‍പ് തന്നെ അവരുടെ പ്രതിഭയെ വാര്‍ത്തെടുക്കുന്ന തെരുവുകളെയും ആളുകളെയും അവരുടെ യാത്രകളെയും ഈ ക്യാമ്പയിന്‍ ആഘോഷമാക്കുന്നു.ഡെന്‍റ്സു ക്രിയേറ്റീവാണ് ഈ ക്യാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫിലിം, പ്രിന്‍റ്, ഔട്ട്-ഓഫ്-ഹോം, ഓണ്‍-ഗ്രൗണ്ട് ആക്ടിവേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സമഗ്ര ക്യാമ്പയിന്‍. ഫുട്ബോള്‍ ആരാധകരെയും അവരുടെ ആവേശത്തെയും ആഘോഷിക്കുന്നതിനൊപ്പം തന്നെ, ആത്മവിശ്വാസവും ലക്ഷ്യബോധവുമുള്ള പുതിയ തലമുറയുമായി അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാനും ടിവിഎസ് എന്‍ടോര്‍ക്ക് ഇതിലൂടെ ലക്ഷ്യമിടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...
CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...