പഴകുളം കെ.ഐ.പി കനാലിൽ കക്കൂസ് മാലിന്യം തള്ളി

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : ഗ്രാമപഞ്ചായത്തിലെ പഴകുളം ഭാഗത്ത് കെ.ഐ.പി കനാലിൽ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ ലോഡുകണക്കിന് കക്കൂസ് മാലിന്യം തള്ളി. എട്ടുകിലോമീറ്ററിലധികം ദൂരത്തേക്ക് ഇത് ഒഴുകിപ്പടർന്നിട്ടുണ്ട്. കനാലിന്റെ ഇവരുവശത്തുമുള്ള വീടുകളിലെ കിണറുകളിലേക്ക് ഉറവയായി എത്തിയ മാലിന്യം ജലത്തിന് മുകളിൽ പാടപോലെ പൊങ്ങിക്കിടക്കുകയാണ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലാണ് മാലിന്യം തള്ളിയതെങ്കിലും ഏഴാം വാർഡിലേക്കും ഇതെത്തി. കെ.പി റോഡിന് സമാന്തരമായി പഴകുളം പാസിനും സോഷ്യൽ സർവീസ് പാർക്കിനും ഇടയിലുള്ള വിജനമായ പ്രദേശത്തെ കനാലിലേക്കാണ് അഞ്ചുലോഡിലധികം മാലിന്യം തള്ളിയത്.

കെ.പി റോഡിൽ നിന്ന് വേഗത്തിൽ ഇടറോഡിലേക്ക് കയറി ഇവിടെ എത്തിച്ചേരാൻ കഴിയും. മാലിന്യം നിക്ഷേപിച്ച ശേഷം ഇതേറൂട്ടിൽ മുന്നോട്ടുനീങ്ങിയാൽ വീണ്ടും കെ.പി റോഡിലെത്താം.ഇതാണ് മാലിന്യവുമായി എത്തിയവർ ഈ ഭാഗം തിരഞ്ഞെടുക്കാൻ കാരണം. ഈ പ്രദേശങ്ങളിൽ ദുർഗന്ധം രൂക്ഷമായി. ദുർഗന്ധം ശ്വസിച്ച് പ്രായമായവർക്കും കുട്ടികൾക്കും ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. പഴകുളം അങ്കണവാടി, എൽ.പി സ്കൂൾ, ഓർത്തഡോക്സ് പള്ളി, മുസ്ലീം പള്ളി എന്നിവ ഈ ഭാഗത്താണ്. ഈ സ്ഥാപനങ്ങളിലെ കുടിവെള്ളവും മലിനമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തുബാലൻ,​ കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷിഹാബുദ്ദീൻ പഴകുളം,​ സിജു പഴകുളം,​ സൈജു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...