ഒ​ളിമ്പി​ക്സി​ല്‍ ആ​ദ്യസ്വ​ര്‍​ണം ചൈ​ന സ്വ​ന്ത​മാ​ക്കി

For full experience, Download our mobile application:
Get it on Google Play

ടോ​ക്കി​യോ : ഒ​ളി​മ്പിക്സി​ല്‍ ആ​ദ്യസ്വ​ര്‍​ണം ചൈ​ന സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ലാ​ണ് ചൈ​ന​യു​ടെ നേ​ട്ടം. യാം​ഗ് ക്വി​യാ​ന്‍ ആ​ണ് ചൈ​ന​യ്ക്കാ​യി സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ളി​മ്പി​ക്സ് റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് സ്വ​ര്‍​ണ​നേ​ട്ടം. സ്കോ​ര്‍ : 251.8. റ​ഷ്യ​യു​ടെ അ​ന​സ്താ​സി​യ ഗാ​ലാ​ഷി​ന വെ​ള്ളി​യും സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ നി​ന ക്രി​സ്റ്റ​ന്‍ വെ​ങ്ക​ല​വും നേ​ടി. അ​ന​സ്താ​സി​യ 251.1 പോ​യി​ന്‍റും നി​ന ക്രി​സ്റ്റ​ന്‍ 230.6 പോ​യി​ന്‍റു​മാ​ണ് വെ​ടി​വ​ച്ചി​ട്ട​ത്.

ഈ ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന ലോ​ക ഒ​ന്നാം നമ്പ​ര്‍ താ​രം എ​ള​വേ​ണി​ല്‍ വാ​ള​റി​വാ​ന്‍, ലോ​ക റെ​ക്കോ​ഡ് നേ​ടി​യ അ​പൂ​ര്‍​വി ച​ന്ദേ​ല എ​ന്നി​വ​ര്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി​രു​ന്നു. 626.5 പോ​യ​ന്‍റു​മാ​യി എ​ള​വേ​ണി​ല്‍ വാ​ള​റി​വാ​ന്‍ 16-ാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്യാ​നാ​യ​ത്. തീ​ര്‍​ത്തും നി​രാ​ശ​പ്പെ​ടു​ത്തി​യ അ​പൂ​ര്‍​വി ച​ന്ദേ​ല 621.9 പോ​യ​ന്‍റു​മാ​യി 36-ാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...