കുമ്പളയില്‍ ടോൾ പിരിവ് തുടങ്ങി ; സ്ഥലത്ത് സംഘര്‍ഷം – എംഎല്‍എയെ അറസ്റ്റ് ചെയ്തു നീക്കി

For full experience, Download our mobile application:
Get it on Google Play

കുമ്പള: കാസർകോട് – മംഗളൂരു ദേശീയപാതയിൽ കുമ്പളയിൽ സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ പ്രതിഷേധം ശക്തം.എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.ഇതിന് പിന്നാലെ സ്ഥലത്ത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്.ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ ദൂരപരിധി 60 കിലോമീറ്റർ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോൾപ്ലാസ എന്നാണ് ആക്ഷൻ കമ്മറ്റിയുടെ ആരോപണം.

നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം. ടോൾ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണമിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്.എന്നാൽ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോൾ പിരിവ് തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...