ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം ; അഭിഭാഷകന്‍ കസ്‌റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഭിഭാഷകന്‍ കസ്‌റ്റഡിയില്‍. ഷിബു എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ സ്വദേശി ലഞ്ജിത്ത് എന്നയാളും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഷിബു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജീവനക്കാരന്‍ കുരീപ്പുഴ പേരില്‍ തെക്കതില്‍ അരുണി(24)നാണ് മര്‍ദനമേറ്റത്.

ഷിബുവിന്‍റെ  മൊഴി പ്രകാരം താനും സുഹൃത്തും ആലപ്പുഴയില്‍ പോയി മടങ്ങി വരവെയാണ് സംഭവമുണ്ടായത്. വണ്ടിയോടിച്ചിരുന്ന ലഞ്ജിത്തും ടോള്‍ പ്ലാസ ജീവനക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ലഞ്ജിത്ത് മര്‍ദ്ദിക്കുകയുമായിരുന്നു. അതിവേഗത്തില്‍ എമര്‍ജന്‍സി ലൈനിലൂടെ വന്ന കാറിന് കൈകാണിച്ച്‌ അരുണ്‍ ടോള്‍ തുക ആവശ്യപ്പെട്ടു. അത്യാവശ്യത്തിന് പോകുകയാണെന്നു പറഞ്ഞ് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ തുടങ്ങി. ഈ സമയം വഴിതടയാനായി വെച്ചിരുന്ന ട്രാഫിക് കോണ്‍ കാറിന് മുന്നിലേക്കു നീക്കിവെച്ചതാണ് പ്രകോപനത്തിനു കാരണമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...