Monday, November 27, 2023 4:04 pm

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ‘വുള്‍ഫ് മൂണ്‍ എക്ലിപ്സ്’ (Wolf Moon Eclipse) നാളെ ദൃശ്യമാകും

തിരുവനന്തപുരം : ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും പ്രതിഭാസം. ഇന്ത്യയുടെ എല്ലാ ഭാഗത്തും ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച്‌ രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക. ഭൂമിയുടെ നിഴല്‍ സൂര്യന്റെ  പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍വമായി വ്യന്യസിക്കുമ്പോളാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോള്‍ സൂര്യ രശ്മികള്‍ ചന്ദ്രന് മേല്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴല്‍ കൊണ്ട് മറക്കുകയും ചെയ്യും. നാളെ നടക്കുന്ന ഗ്രഹണത്തില്‍ ചന്ദ്രന്റെ ഭൂരിഭാഗം ഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നാള നടക്കുന്നത് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണമാണ്. ഈ സമയത്ത് ചന്ദ്രനെ ചാരനിറത്തില്‍ കാണാം. കൂടാതെ നാളെ കാണുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ ‘വുള്‍ഫ് മൂണ്‍ എക്ലിപ്സ്’ (Wolf Moon Eclipse) എന്നാണ് പറയുന്നത്. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ താമസിക്കുന്ന പ്രാചീന വംശജരില്‍ നിന്നാണ് വൂള്‍ഫ് മൂണ്‍ (Wolf Moon) എന്ന പദം വന്നതെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍ ഗോര്‍ഡന്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അമേരിക്കയില്‍ ഐസ് മൂണ്‍ (Ice Moon) എന്ന പേരിലും വൂള്‍ഫ് മൂണ്‍ അറിയപ്പെടുന്നുണ്ട്. മറ്റ് മൂന്ന് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 30 എന്നീ തീയതികളിലാകും കാണാന്‍ സാധിക്കുക. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മേയ് 26ന് ആണ്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവിധ സംഘടനകളുമായി ചർച്ച ; മണിപ്പൂരിൽ സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന

0
മണിപ്പൂർ : സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന. വിവിധ സംഘടനകളുമായി...

വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ വന്‍ ഭക്തജന തിരക്ക്

0
പന്തളം : വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ തിരക്ക് വർധിച്ചു. പുതിയ...

ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്

0
ദില്ലി : ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്. മലിനീകരണ400ന് താഴെയെത്തി....

നവകേരള സദസിന് വേദിയൊരുക്കാൻ പെരുമ്പാവൂർ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്ന്...

0
കൊച്ചി : നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്‍റ് ബോയ്സ്...