മലപ്പുറം: വിഷാംശമടങ്ങിയ പുല്ല് തിന്ന പശുക്കൾ കൂട്ടത്തോടെ ചത്തു. മലപ്പുറം ജില്ലയിലെ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം നെല്ലിക്കുന്നിലെ ഫാമിലാണ് സംഭവം. 13 പശുക്കളാണ് ചത്തത്. പശുക്കളെ കറവ നടത്തിയതിന് ശേഷം മണിക്കൂറുകൾ ഇടവിട്ട് ഓരോ പശുക്കളും ചത്തുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം നൽകിയ പുല്ലിൽ വിഷാംശം അടങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ.
വിഷാംശമടങ്ങിയ പുല്ല് തിന്ന പശുക്കൾ കൂട്ടത്തോടെ ചത്തു വീണു
RECENT NEWS
Advertisment