കൊല്ലം മൈനാഗപ്പള്ളിയിൽ തക്കാളി ലോറി മറിഞ്ഞ് അപകടം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മൈനാഗപ്പള്ളിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുചക്രവാഹന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മൈനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ സലാമിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി കുറ്റിമുക്ക് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നും തക്കാളിയുമായി വന്ന ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും അബ്ദുൽ സലാം സഞ്ചരിച്ചിരുന്ന സ്കൂട്ടറിലും ഇടിച്ച് മറിയുകയായിരുന്നു. തന്റെ മകനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്ദുൽ സലാം. നിയന്ത്രണം വിട്ട ലോറി അബ്ദുൽ സലാമിന്റെ ദേഹത്തേക്കാണ് മറിഞ്ഞത്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അബ്ദുൽ സലാമിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ലോറി ഡ്രൈവർക്കും അപകടത്തിൽ നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. മറ്റാർക്കും അപകടത്തിൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...