അടൂരില്‍ ബ്ലോഗര്‍മാര്‍ അറസ്റ്റില്‍ : പോക്സോ കേസില്‍ ഉള്‍പ്പെട്ട പ്രതിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പോക്സോ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ പിതാവിനെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു ബ്ലോഗര്‍മാരെ അടൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. വിസ്മയ ന്യൂസ്‌ പ്രതിനിധികളായ അഗ്നി, അനീഷ്‌ എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. പത്തനംതിട്ട ശ്രീ ബ്ലോഗ്‌സ് ഉടമകളായ ശ്രീജിത്ത്‌, ശ്രീജിത്തിന്റെ ഭാര്യ, വിസ്മയ ന്യൂസ് പ്രതിനിധികളായ അനീഷ്‌, അഗ്നി, എന്നിവരെ കൂടാതെ റഹീം, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ എന്നിവരുള്‍പ്പെടെ ആകെ ആറു പ്രതികളാണ് ഉള്ളത്.

പോക്സോ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ പിതാവിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ചും അല്ലാതെയുമാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. പരാതിക്കാരന്റെ മകനും ബന്ധുവിനും എതിരായി തങ്ങളുടെ ചാനലില്‍ അപകീര്‍ത്തിപരമായ രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്നും അല്ലെങ്കില്‍ പത്ത് ലക്ഷം രൂപ ഇവര്‍ നല്‍കണം എന്നും പ്രതികള്‍ ഇവരോട് ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് പ്രതികള്‍ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് പ്രതികള്‍ പോക്സോ കേസ് പ്രതിയുടെ അച്ഛനെ ഇയാളുടെ ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തുകയും മകന്റെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക്  അറിയാമെന്നും അഞ്ച് ലക്ഷം രൂപ അപ്പോള്‍ തന്നെ കൊടുത്തില്ലെങ്കില്‍ ജയിലില്‍ കഴിയുന്ന മകനെ ജയിലില്‍ വെച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇതിന് ജയിലില്‍ തങ്ങള്‍ക്ക് ആളുകള്‍ ഉണ്ടെന്നും പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ വിവരം ഇവര്‍ പത്തനംതിട്ട ജില്ല പോലീസ് മേധാവിയെ അറിയിക്കുകയും എസ്.പി യുടെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ പോലീസ് ഇരുവരെയും ഇന്ന് രാവിലെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...