നാളത്തെ പി.എസ്.സി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധിയാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ചെറിയ പെരുനാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ നാളേക്ക് മാറിയെങ്കിലും ഇന്നത്തെ അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ശവ്വാല്‍ മാസപിറവികാണാത്തതിനാല്‍ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും ഇന്നലെ അറിയിച്ചു. പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്നാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. സൗദിയിലും യുഎഇയിലും തിങ്കളാഴ്ച തന്നെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...