കനത്ത മഴയെ തുടര്‍ന്ന് ഗോവയിലെ പെര്‍നേമിലെ തുരങ്കഭിത്തി തകര്‍ന്ന് വീണു ; ട്രെയിന്‍ ഗതാഗതം താറുമാറായി

For full experience, Download our mobile application:
Get it on Google Play

പനാജി : കനത്ത മഴയെ തുടര്‍ന്ന് ഗോവയിലെ പെര്‍നേമിലെ തുരങ്കഭിത്തി അഞ്ചമീറ്ററോളം തകര്‍ന്ന് വീണു. ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ നിരവധി ട്രെയിനുകള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ലോണ്ട വഴി തിരിച്ചു വിടേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു.

ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റെയില്‍പാത പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വക്താവ് ബാബന്‍ ഗട്ടേ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചതായും ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതല്ലാതെ ഒരു ട്രെയിന്‍ പോലും റദ്ധാക്കിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എറണാകുളം-ഹസ്‌റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ഫാസറ്റ് സ്‌പെഷ്യല്‍ എക്‌സപ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ ലോക്‌മാന്യക് തിലക് സ്‌പെഷ്യല്‍ എക്സ്പ്രസ്സ്, രാജധാനി എക്സ്പ്രസ്സ്, ഹസ്‌റത്ത് -നിസാമുദ്ധീന്‍ സ്‌പെഷ്യല്‍ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ ഗോവയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...