മുംബൈ : ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തേക്കാണ് അറസ്റ്റ് നടപടികള്‍ ബോംബെ ഹൈക്കോടതി തടഞ്ഞത്. മുന്‍കൂര്‍ ജാമ്യത്തിനായി ഈ കാലയളവില്‍ നികിത കേസ് പരിധിയിലുള്ള ഡല്‍ഹി കോടതിയെ സമീപിക്കണം. 25000 രൂപയുടെ ആള്‍ ജാമ്യത്തിലും തുല്യ ആള്‍ ജാമ്യത്തിലും നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വിട്ടയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹി കോടതിയാണ് നികിതയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇടക്കാല ജാമ്യം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്ന ഡല്‍ഹി പോലീസിന്റെ വാദത്തെയാണ് കോടതി തള്ളിയത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റാണ് കര്‍ഷകസമരവുമായി ബന്ധപ്പെട്ട ടൂല്‍കിറ്റ് ഷെയര്‍ ചെയ്തത കേസിലാണ് നടപടിയുണ്ടായത്.