ഉത്തര്‍പ്രദേശില്‍ നാശം വിതച്ച് പേമാരിയും പൊടിക്കാറ്റും ; 33 പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിലും മഴയിലും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി 33 പേര്‍ക്ക് ദാരുണാന്ത്യം. പ്രയാഗ് രാജില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 16 പേര്‍ മരിച്ചു. ഹാന്‍ഡിയയില്‍ ഏഴ് പേരും ഫുല്‍പൂരില്‍ നാല് പേരും സൊറാവോണില്‍ മൂന്ന് പേരും മേജയില്‍ രണ്ട് പേരും മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയില്‍ വ്യാപക നാശനഷ്ടവുമുണ്ടായി. വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്ക് തകരാറിലായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാവുന്നു.

കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കയറി നിന്ന ഇടങ്ങളിലേക്ക് വലിയ മരങ്ങള്‍ കടപുഴകി വീണും മതില്‍ ഇടിഞ്ഞു വീണുമൊക്കെയാണ് മരണങ്ങള്‍ സംഭവിച്ചത്. ട്രക്ക് ഡ്രൈവറും ഭക്ഷണം കൊണ്ടു നല്‍കാന്‍ ചെല്ലുകയായിരുന്ന ഡെലിവറി ബോയ്‌യും മരം ദേഹത്ത് വീണ് മരിച്ചു. സൂര്യവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖാര്‍ഗെസന്‍പൂര്‍ ഗ്രാമത്തില്‍ കൊടുങ്കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തു ; ജ്യോത്സ്യൻ അറസ്റ്റിൽ

0
ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ...

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...