മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പ് : 11 വീടുകൾ കൂടി കൈമാറി

For full experience, Download our mobile application:
Get it on Google Play

വയനാട് : മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പിലെ ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയുടെ ഭാഗമായി 11 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറി. ഇതോടെ, ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ആകെ 178 വീടുകളിൽ 134 എണ്ണത്തിന്റെ കൈമാറ്റ നടപടികൾ പൂർത്തിയായി. കിഫ്കോൺ, ഊരാളുങ്കൽ അധികൃതർ എന്നിവരും ഗുണഭോക്താക്കളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് വീടുകൾ ഔദ്യോഗികമായി കൈമാറിയത്. പരിശോധന പൂർത്തിയായതോടെ വീടുകളുടെ പൂർണ്ണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കൾക്ക് ലഭിച്ചു. ഇവർക്ക് എപ്പോൾ വേണമെങ്കിലും പുതിയ വീടുകളിൽ താമസം തുടങ്ങാവുന്നതാണ്.

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒന്നാം ഘട്ടത്തിലെ 178 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനായി ക്ലസ്റ്ററുകൾ തിരിച്ച് അതിവേഗത്തിലാണ് വീടുകളുടെ കൈമാറ്റം നടക്കുന്നത്. വരും ദിവസങ്ങളിൽ ബാക്കിയുള്ള വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മഴയ്ക്ക് മുമ്പ് സുരക്ഷിതമായ വീടുകളിലേക്ക് മാറാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് ദുരന്തബാധിതരായ കുടുംബങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

0
നാ​ഗ്പുർ: ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ...

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...