ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്തുനിന്ന് ഓടുന്ന കാറില്‍വച്ച് 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഡല്‍ഹി ശാസ്ത്രി നഗറിലാണ് സംഭവം. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. 35 കാരിയെ രണ്ടുപേര്‍ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
കുറ്റക്കാര്‍ശക്കതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി. ഇരയും പ്രതികളും നോയിഡയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ രോഹിത് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.