തോഷഖാന കേസ് ; മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും ഭാര്യ ബുഷ്റയ്ക്കും 14 വർഷം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് (71) വീണ്ടും ദീർഘകാല തടവുശിക്ഷ. തോഷഖാന അഴിമതിക്കേസിൽ ഇമ്രാനും ഭാര്യ ബുഷ്റ ബീബിക്കും (49) അഴിമതിവിരുദ്ധകോടതി ബുധനാഴ്ച 14 വർഷംവീതം തടവുശിക്ഷ വിധിച്ചു. ഇരുവരും 10 വർഷം ഔദ്യോഗികപദവികളൊന്നും വഹിക്കാൻ പാടില്ല. 78.7 കോടി രൂപവീതം പിഴയുമൊടുക്കണം. സർക്കാർ രഹസ്യരേഖ പരസ്യമാക്കിയെന്ന കേസിൽ ഇമ്രാനും അദ്ദേഹത്തിന്റെ വിദേശകാര്യമന്ത്രിയായിരുന്ന ഷാ മെഹ്‌മൂദ് ഖുറേഷിക്കും പ്രത്യേകകോടതി ചൊവ്വാഴ്ച 10 വർഷംവീതം തടവുശിക്ഷ വിധിച്ചിരുന്നു.

തൊഷഖാനക്കേസിൽ ഓഗസ്റ്റ് അഞ്ചിന് മറ്റൊരു കോടതി വിധിച്ച മൂന്നുവർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ. അദ്ദേഹം കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിലെത്തിയാണ് അഴിമതിവിരുദ്ധകോടതി ജഡ്‌ജി മുഹമ്മദ് ബഷീർ വാദംകേട്ടത്. വിധിപറയുമ്പോൾ ബുഷ്റ ബീബി ഹാജരായിരുന്നില്ല. എന്നാൽ, വിധിവന്നയുടൻ അവർ ജയിലിലെത്തി കീഴടങ്ങുകയായിരിന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...