ആകെ മരണം മൂന്നു ലക്ഷത്തിനടുത്ത് ; ഇന്ത്യയിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യയിൽ 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിൽ 3,741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 2,99,266 ആയി.

3,55,102 പേർ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 2,34,25,467 ആണ്. സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു. ആകെ 19,50,04,184 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി. മാർച്ചിൽ 10.25 ലക്ഷവും ഏപ്രിലിൽ 66.13 ലക്ഷവും ആയിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ. ഈ മാസം ഇതുവരെ 77 ലക്ഷത്തോളം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഇതുവരെ 90,000ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ 45,000ന് അടുത്ത്. മാർച്ചിൽ 5417, ഫെബ്രുവരിയിൽ 2777, ജനുവരിയിൽ 5536 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എട്ടു സംസ്ഥാനങ്ങളിൽ‍ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണെന്ന് ശനിയാഴ്ച വൈകിട്ട് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 20 സംസ്ഥാനങ്ങളിൽ 50,000ൽ താഴെയെ സജീവരോഗികളുള്ളൂ. ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിലവിൽ 9000ൽ അധികം പേർക്കാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...