കൊവിഡ് മരണങ്ങള്‍ കൂടുന്നു ; വാക്സിൻ എടുത്തതിനുശേഷം മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നാവശ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണങ്ങളുയരുന്ന സാഹചര്യത്തിൽ, മരിച്ചവരിൽ വാക്സിൻ എടുത്തവരുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യവിദഗ്ദർ. 50 വയസ്സിനു താഴെയുള്ളവരുടെ മരണനിരക്കും കൂടുന്ന സാഹചര്യത്തിലാണ് വാക്സിൻ ഫലപ്രാപ്തി കൂടി അറിയാൻ ലക്ഷ്യമിട്ടുള്ള നിർദേശം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 1116 കടന്നു. ഇത് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്.

ഡെത്ത് ലാഗ് അഥവാ കേസുകൾ ഉയർന്ന ദിവസങ്ങളിലെ മരണം പ്രതിഫലിക്കാനെടുക്കുന്ന സമയമാണ് കേസുകൾ കുറഞ്ഞു തുടങ്ങുമ്പോഴുള്ള ഉയർന്ന മരണനിരക്കിന് കാരണം. നാൽപ്പതിനായിരത്തിന് മുകളിലെത്തിയ ദിവസങ്ങളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ആനുപാതികമായി ഉയർന്നു. 2 മുതൽ 8 വര ആഴ്ച്ചകൾക്കിടയിലാണ് ഈ മരണം ഉണ്ടാവുക.

ഇങ്ങനെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1116 മരണം. വാക്സിനേഷൻ തുടങ്ങിയ ശേഷമുള്ള കണക്കുകളിൽ 60നു മുകളിൽ പ്രായമുള്ളവർക്കൊപ്പം 50ന് താഴെ പ്രായമുള്ളവരിലെ മരണനിരക്കും കൂടിയിരുന്നു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിലാണ് വാക്സിൻ ഫലമറിയാൻ വിശദമായ പഠനം വേണമെന്ന ആവശ്യം ഉയരുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് മരണസാധ്യതയും ഗുരുതരാവസ്ഥയിലെത്തുന്നതും കുറവാണെന്നാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്ത് മുൻഗണനാടിസ്ഥാനത്തിൽ 45ന് മുകളിലുള്ളവരിൽ 45 ശതമാനം പേർ ആദ്യഡോസും 22 ശതമാനം പേർ രണ്ടാംഡോസ് വാക്സിനും എടുത്തവരാണ്. എന്നാൽ മരണവും വാക്സിനെടുത്ത വിവരവും ക്രോഡീകരിച്ച ഡാറ്റ നിവലവിൽ ഇല്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. മരണനിരക്ക് വരുംദിവസങ്ങളിൽ ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം കുറയുമ്പോഴും വെന്റിലേറ്ററുകളിലും ഐസിയുകളിലും കൂടുതൽ ഒഴിവ് വരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...