കെ ആർ വനമേഖലകളിലെ ടൂറിസം പദ്ധതികൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി എ കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ഗവി : കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ കണ്ടെത്തി അവ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകും വിധം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപയാണ് ഗവിയിലെ ഇക്കോ ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നവീകരിക്കുന്നതിനായി അനുവദിച്ചത്.

സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ആധുനികരിച്ച ഇക്കോ കോട്ടെജുകള്‍, ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഗവി ഇക്കോ ടൂറിസം സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, വാര്‍ഡ് അംഗം ഗംഗമ്മ മുനിയാണ്ടി, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ്, കെ എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ ജോര്‍ജി. പി. മാത്തച്ചന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, കെ എഫ് ഡി സി ഡയറക്ടര്‍മാരായ പി ആര്‍ ഗോപിനാഥന്‍, കെ എസ് ജ്യോതി, അബ്ദുല്‍ റസാഖ് മൗലവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...