പത്തനംതിട്ട : 25-ന് ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഓണാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. കലാസന്ധ്യ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ് നിര്‍വഹിക്കും. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് സ്വാഗതം ആശംസിക്കും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണന്‍ അഡ്വ കെ യു ജനീഷ് കുമാര്‍,കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സതീഷ് മിറാന്‍ണ്ട, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്,കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്,ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ,തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, ചലച്ചിത്രതാരം ജയന്‍ ചേര്‍ത്തല, സംവിധായകന്‍ ഡോ ബിജു, വിവിധ രാഷ്ട്രീയ നേതാക്കളായ എ പി ജയന്‍, പി ബി ഹര്‍ഷകുമാര്‍, ഡോ വര്‍ഗ്ഗീസ് പേരയില്‍, ഉമ്മന്‍ തോമസ്, റ്റി ആര്‍ അജിത്ത് തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.ഏഴുമണിക്ക് നടക്കുന്ന സംഗീതസന്ധ്യ സുനില്‍ വിശ്വവും സംഘവും നയിക്കും.
24 ന് ഏറത്ത് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ തിരുവാതിര മത്സരവും 25, 26, 27 തീയതികളിലായി അടൂര്‍ ഗാന്ധി സ്മൃതി മൈതാനിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. 24 ന് ഏറത്ത് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴയുടെ അധ്യക്ഷതയില്‍ നടക്കുന്ന തിരുവാതിര മത്സരങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കുചേരും.
അടൂര്‍, പന്തളം നഗരസഭകളില്‍ നിന്നും മറ്റ് ഏഴ് പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്ന്, രണ്ട് , മൂന്ന് സമ്മാനങ്ങള്‍ നേടുന്ന ടീമിന് ക്യാഷ് അവാര്‍ഡും മൊമെന്റോയും സമ്മേളനത്തില്‍ വിതരണം ചെയ്യും. വൈകിട്ട് 3ന് നടക്കുന്ന ഘോഷയാത്രയില്‍ ശിങ്കാരിമേളം, മുത്തുക്കുടകള്‍, തെയ്യം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരക്കും. അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അടൂര്‍ നഗരം ചുറ്റി ഗാന്ധി സ്മൃതി മൈതാനിയില്‍ എത്തിച്ചേരും.
26 ന് വൈകുന്നേരം 5:30ന് നടക്കുന്ന ഫോക്ക്‌ലോര്‍ കലാസന്ധ്യയില്‍ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത പിന്നണി ഗായികയും എംഎല്‍എയും ആയ ദലീമ ഉദ്ഘാടനം നിര്‍വഹിക്കും. സുഗത പ്രമോദ്, കെ ജി വാസുദേവന്‍, ഗോപകുമാര്‍ തെങ്ങമം, വി കെ അജിത്ത്, ജയ അജിത്ത്, അജിത്ത് ആര്‍ പിള്ള, പ്രൊഫ കെ ആര്‍ ശങ്കരനാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. തുടര്‍ന്ന് 6:00 മണിക്ക് അഡ്വ സുരേഷ് സോമ , സുമേഷ് നാരായണന്‍ നിനവ് എന്നിവര്‍ നയിക്കുന്ന തിരുവിതാംകൂര്‍ മാത്തൂര്‍ പഠന കേന്ദ്രത്തിന്റെ
ഗോത്ര സംഗീത നാടന്‍ കലാമേളയും നടക്കും.
27ന് വൈകുന്നേരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരവും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ മുഖ്യാഥിതി ആയിരിക്കും. തുടര്‍ന്ന് സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ ജിതേഷ് ജി യുടെ വരയരങ്ങും 7:30ന് അടൂര്‍ നന്മ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും. അടൂരിന്റെ പെരുമ വിളിച്ചോതുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനും ഘോഷയാത്രയിലും കലാസന്ധ്യകളിലും പങ്കാളിയാകുന്നതിനും മുഴുവന്‍ ബഹുജനങ്ങളും ഉണ്ടാകണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭ്യര്‍ത്ഥിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































