കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പരുക്കേറ്റ ഡ്രൈവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് . ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്. സംഭവുമായി ബന്ധപ്പെട്ട് ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു
RECENT NEWS
Advertisment