ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തികരണത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീയും കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോര്‍ട്ടിംഗും വിതരണവും ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചതായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ അതാത് സ്‌കൂളുകളിലെ അധ്യാപകര്‍ കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം വിതരണം ചെയ്തിരിക്കുന്നത്.

ജില്ലയിലെ അണ്‍ എയ്ഡഡ്സ്‌കൂളുകളിലേക്കും ആവശ്യാനുസരണം പാഠപുസ്തകങ്ങള്‍ നല്‍കിവരുന്നു. നാളിതുവരെ 5,58,920 പാഠപുസ്തകങ്ങള്‍ (85.74%). വിതരണംചെയ്തു. മെയ് 30നകം ജില്ലയില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാകും. കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന എട്ട് സോര്‍ട്ടിംഗ്സ്റ്റാഫും ഒരു സൂപ്പര്‍വൈസറും ഉള്‍പ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സൊസൈറ്റിക്ക് കുടുംബശ്രീ ജില്ലാമിഷന്‍ നേതൃത്വം നല്‍കിവരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...