സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്നിന് ഉച്ചക്ക് 12 വരെ. ഫോണ്‍ : 0468 2311343, 9447709944.

ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശില്പശാലയും
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്ര സംഗമം മെയ് 26ന് സംഘടിപ്പിക്കുന്നു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്കിലെ ജനപ്രതിനിധികളും കെവികെയിലെ ശാസ്ത്രജ്ഞരും പങ്കെടുക്കും. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കാര്‍ഷിക പ്രശ്നങ്ങളും കര്‍ഷകരുടെ വെല്ലുവിളികളും വികസന സാധ്യതകളെയുംക്കുറിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തു അനുയോജ്യമായ പദ്ധതികള്‍ പഞ്ചായത്തുകളുമായി സഹകരിച്ച് ആവിഷ്‌കരിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങള്‍, മുന്‍നിര പ്രദര്‍ശനങ്ങള്‍, വിജ്ഞാന വ്യാപന പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കെവികെയുടെ ആഭിമുഖ്യത്തില്‍ നടത്തും.

ഓംബുഡ്‌സ്മാന്‍ ഹിയറിംഗ് 30ന്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ മെയ് 30ന് ഹിയറിംഗ് നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ഹിയറിംഗില്‍ പരാതികള്‍ സ്വീകരിക്കുമെന്ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

ലേലം
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പളളി താലൂക്കില്‍ മല്ലപ്പളളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28 ല്‍ റീസര്‍വെ നമ്പര്‍ 232/6 ല്‍പെട്ട പുറമ്പോക്ക് റോഡില്‍ നില്‍ക്കുന്നതും ബ്ലോക്ക് നമ്പര്‍ 28 ല്‍ റീസര്‍വെ നമ്പര്‍ 232/2 ല്‍ സ്ഥിതി ചെയ്യുന്നതുമായ ഒരു മൂട് ആഞ്ഞിലി, തേക്ക്,കുടംപുളി, പ്ലാവ് എന്നിവയുടെ ശിഖരങ്ങള്‍ മെയ് 28 ന് രാവിലെ 10 ന് മല്ലപ്പളളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവല്ല ആര്‍.ഡി.ഓഫീസിലോ മല്ലപ്പളളി താലൂക്ക് ഒഫീസിലോ അന്വേഷിക്കാം. ഫോണ്‍ : 0469 – 2601202.

ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും
ഭിന്നശേഷിക്കാര്‍ക്കു നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയായ യു.ഡി.ഐ.ഡി കാര്‍ഡിന് സംസ്ഥാനമൊട്ടാകെ തുടക്കമായി. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, വനിതാ ശിശു വികസനം, ആരോഗ്യവകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായ ക്യാമ്പയിന്‍ ജില്ലയില്‍ ആരംഭിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവ മുഖേന രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ നേരിട്ട് ഹാജരാകണമെന്നില്ല. അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ് അല്ലെങ്കില്‍ വിരലടയാളം, ആധാര്‍ കാര്‍ഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്റ്റര്‍ ചെയ്യാം. സ്മാര്‍ട്ട് ഫോണ്‍ മുഖേന വീട്ടിലിരുന്ന് സ്വന്തമായും രജിസ്ട്രേഷന്‍ നടത്താം.

നിലവില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ അപേക്ഷയോടൊപ്പം അതുംകൂടി അപ് ലോഡ് ചെയ്യണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് പരേേിശാധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാര്‍ഡും നല്‍കും. നിലവില്‍ കാര്‍ഡ് ലഭിച്ചിട്ടുളളവരും അപേക്ഷ നല്‍കിയവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. മെയ് 31 നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. തദ്ദേശ സ്ഥാപനങ്ങളിലും അംഗനവാടികളിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഫോട്ടോ, വെള്ള പേപ്പറില്‍ ഉള്ള ഒപ്പ് /വിരലടയാളം, അഡ്രസ് പ്രൂഫ് തെളിയിക്കുന്നത്തിനുള്ള തിരിച്ചറിയല്‍ രേഖകള്‍. (ആധാര്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് )ബ്ലഡ് ഗ്രൂപ്പ്, നിലവില്‍ വൈകല്യം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടങ്കില്‍ അത് കരുതുക. ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അടിസ്ഥാനപരമായ ആധികാരിക രേഖയാണ് യുഡിഐഡി കാര്‍ഡ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...