ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു. ശല്യം രൂക്ഷമായതോടെ റാന്നി പോലീസില്‍ സ്കൂള്‍ അധികൃതര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളിലെത്തിയ പോലീസ് സ്ഥലത്ത് പരിശോധന നടത്തി അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി. സ്കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന പ്രീപ്രൈമറി കുട്ടികളുടെ കളി സ്ഥലങ്ങളിലെ നിര്‍മ്മാണമാണ് ഇവര്‍ നശിപ്പിച്ചത്. വരച്ച ചിത്രങ്ങളും പെയിന്‍റിങ്ങുകളും നശിപ്പിച്ച നിലയിലാണ്. പത്തു ലക്ഷം രൂപ ചിലവിലാണ് പുതിയ പണികള്‍ നടക്കുന്നത്.

ഓഫീസ് റൂമിന്‍റെ കതകില്‍ അശ്ളീല ചിത്രങ്ങള്‍ വരച്ചു വെച്ചിരിക്കയാണ്. പ്രിന്‍സിപ്പലിന്‍റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. മദ്യ കുപ്പിയും ആഹാര അവശിഷ്ടങ്ങളും വരാന്തയില്‍ വിതറിയ ഇവര്‍ നിരോധിത പാന്‍മസാല പായ്ക്കറ്റുകളും ഉപേക്ഷിച്ചിട്ടുണ്ട്. പ്രീപ്രൈമറി നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ സംഘം ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.സ്കൂളില്‍ പ്രവര്‍ത്തന സമയമല്ലാത്ത സമയങ്ങളില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോലീസിനും വിദ്യാഭ്യാസ വകുപ്പിനു നല്‍കിയ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...