ടൗൺസ്ക്വയർ ഉദ്ഘാടനം 15 ന് ; സ്പീക്കർ എ എൻ ഷംസീർ നാടിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ടൗൺസ്ക്വയർ 15ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നാടിനു സമർപ്പിക്കും. മുൻ എംഎൽഎ കെ കെ നായരുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി മെമ്മോറിയൽ ഗേറ്റ് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും. ടൗൺഹാളിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും അണിനിരക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഗാനമേളയും മറ്റ് കലാപരിപാടികളും നടക്കും.

ജനങ്ങളുടെ സാംസ്കാരിക ഒത്തു ചേരലുകൾക്ക് വേദിയാകുന്ന ടൗൺ സ്ക്വയർ മനോഹരമായ കാഴ്ചയൊരുക്കും. ഓപ്പൺ സ്റ്റേജും ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രത്യേക ശബ്ദ – വെളിച്ച സംവിധാനം, വശങ്ങളിൽ പാർക്ക്, ചെറു പൂന്തോട്ടം, സ്നാക്സ് ബാർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെ നഗര ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നായി ടൗൺ സ്ക്വയർ മാറും. പത്തനംതിട്ട മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായ പദ്ധതിക്ക് വേണ്ടി നഗരസഭ പണം നൽകിയാണ് സ്ഥലം ഏറ്റെടുത്തത്. പൊതുജനങ്ങളുടെ ഒത്തുചേരലിന് നഗരത്തിൽ ഇടം ഒരുക്കുക എന്ന ഉത്തരവാദിത്തമാണ് ഭരണസമിതി നിർവ്വഹിക്കുന്നത്. സാംസ്കാരിക ഇടപെടലുകളിലൂടെ നഗര ചത്വരത്തെ സമ്പന്നമാക്കേണ്ടത് ജനങ്ങളാണ് എന്ന് നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...