ടൊയോട്ടയുടെ വിറ്റാര ബ്രെസ – അർബൻ ക്രൂസർ ഓഗസ്റ്റിലെത്തും

For full experience, Download our mobile application:
Get it on Google Play

മുംബെെ: ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അർബൻ ക്രൂസർ എന്ന പേരിൽ വിറ്റാര ബ്രെസ ഓഗസ്റ്റിൽ വിപണിയിലെത്തും. ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. മുൻ, പിൻ ബംബറുകളുടെ ചെറിയ രൂപമാറ്റം, ഗ്രല്ലിലെ മാറ്റങ്ങൾ, ഇന്റീരിയറിലെ പ്രീമിയം ഫിനിഷ് തുടങ്ങി ബ്രെസയുമായി വേർതിരിക്കുന്ന ചെറിയ മാറ്റങ്ങളുമായിട്ടാകും പുതിയ കോംപാക്റ്റ് എസ്‍യുവി എത്തുക.

ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ കോംപാക്റ്റ് എസ്‍യുവിയുടെ പേര് അർബൻ ക്രൂസർ എന്നാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടൊയോട്ടയുടെ ലക്ഷ്വറി എസ്‍യുവി ലാൻഡ് ക്രൂസറെ അടിസ്ഥാനപ്പെടുത്തിയാണ് അർബൻ ക്രൂസർ എന്ന പേരിടുന്നത് എന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പുതിയ വിറ്റാര ബ്രെസയിലെ 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും പുതിയ വാഹനത്തിനുണ്ടാകും.

സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കെ15ബി പെട്രോൾ എൻജിന് 4,400 ആർപിഎമ്മിൽ 104.69 ബിഎച്ച്പി കരുത്തും 6,000 ആർപിമ്മിൽ 138 എൻഎം ടോര്‍ക്കുമുണ്ട്. മാനുവൽ പതിപ്പിന് ലീറ്ററിന് 17.03 കിലോമീറ്ററും ഓട്ടമാറ്റിക്ക് പതിപ്പിന് 18.76 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്ജ് ചെയ്ത് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

The post ടൊയോട്ടയുടെ വിറ്റാര ബ്രെസ – അർബൻ ക്രൂസർ ഓഗസ്റ്റിലെത്തും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...