മാരുതി സുസുക്കി എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പ് റൂമിയോണുമായി ടൊയോട്ട

For full experience, Download our mobile application:
Get it on Google Play

മാരുതി സുസുക്കി എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പ് റൂമിയോണുമായി ടൊയോട്ട. പെട്രോൾ, ഇ-സിഎൻജി എൻജിനുകളിൽ റൂമിയോൺ ലഭിക്കും. പെട്രോൾ പതിപ്പിന് ലീറ്ററിന് 20.51 കിലോമീറ്ററും സിഎൻജി പതിപ്പിന് 26.11 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അഞ്ച് സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളും വാഹനത്തിനുണ്ട്. ടൊയോട്ടയും മാരുതിയുമായി ഷെയർ ചെയ്യുന്ന നാലാമത്തെ വാഹനമാണ് റൂമിയോൺ. ഇതോടെ ടൊയോട്ട നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവി എന്ന പേരും റൂമിയോൺ നേടി. ഗ്രില്ലിലും ബംബറിലും ഫോഗ്‌ലാംപ് കൺസോളിലും മാറ്റങ്ങളുണ്ട്. വ്യത്യസ്ത ഡിസൈനിലുള്ള അലോയ് വീലുകളാണ്.

ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം ടൊയോട്ട റൂമിയോൺ പുറത്തിറക്കിയിരുന്നു. അതേ സമയത്ത് തന്നെ ഇന്ത്യയിലും റൂമിയോൺ എന്ന വ്യാപാര നാമം ടൊയോട്ട റജിസ്റ്റർ ചെയ്താണ്. ‌ മാറ്റങ്ങളുള്ള ദക്ഷിണാഫ്രിക്കൻ പതിപ്പിന് ബ്ലാക് ഇന്റീരിയറാണെങ്കിൽ ഇന്ത്യൻ പതിപ്പിന് ബീജ് ഇന്റീരിയറാണ്. ടൊയോട്ട ഐ കണക്റ്റ്, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് കണക്റ്റുവിറ്റി 17.78 ഇഞ്ച് സ്മാർട്ട് കാസ്റ്റ് ടച്ച് സ്ക്രീൻ ഓഡിയോ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലെ, ആർകമീസ് സറൗണ്ട് സെൻസ് സിസ്റ്റം തുടങ്ങിയ റൂമിയോണിലുണ്ട്.

നിലവിലെ എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ് റൂമിയോണിനും കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 103 ബി എച്ച് പി വരെ കരുത്തും 4,400 ആർ പി എമ്മിൽ 138 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. സിഎൻജി പതിപ്പിന് 88 ബിഎച്ച്പി കരുത്തും121.5 എൻഎം ടോർക്കുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...