പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. സ്ഥാനാർഥിയുടെയോ മുന്നണിയുടെയോ അറിവോടെ അല്ല അനൗൺസ്മെന്റ് എന്നാണ് മറുപടി. തെറ്റ് കണ്ടപ്പോൾ ഉടൻ അനൗൺസ്‌മെന്റ് നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. മതവിദ്വേഷ പ്രചരണം എൽഡിഎഫ് നയം അല്ല പെരുമാറ്റ ചട്ടലംഘനം നടത്തിയില്ലെന്നും വരണാധികാരിയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. മതം പറഞ്ഞ് വോട്ടുതേടിയെന്ന എൽ ഡി എഫ് പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ ഇന്ന് വിശദീകരണം നൽകും.

സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന 3 വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ‘ഖൗമിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു’ എന്നതായിരുന്നു അനൗൺസ്മെന്റിലെ ഉള്ളടക്കം എന്നതായിരുന്നു യുഡിഫ് ആരോപണം . റെക്കോർഡ് ചെയ്ത അനൗൺസ്മെന്റ് കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണെന്നാണ് യുഡിഎഫിന്റെ ആരോപണം. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അടക്കം നല്‍കി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായി യുഡിഫ് മുന്നോട്ട് വെക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...