റാന്നി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ റാന്നി പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എ.ഐ. ടി.യു.സി സംസ്ഥാന ട്രഷറര്‍ എം.വി വിദ്യാധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2020 പിന്‍വലിക്കുക, റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക, ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 750 രൂപ വീതം നല്‍കുക, ദരിദ്ര വിഭാഗങ്ങള്‍ക്ക് ആളൊന്നിന് 10 കിലോ വീതം ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ജോര്‍ജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ആര്‍ പ്രസാദ്, എ.ജി ആനന്ദന്‍ പിള്ള, വി.കെ സണ്ണി, ടി.പി അനില്‍കുമാര്‍, മുരളി മേപ്രത്ത്, ജോജോ കോവൂര്‍, എ.ജി ഗോപകുമാര്‍, പി.എം ചാക്കോ, സന്തോഷ് ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പൊന്നപ്പന്‍, ജെയിംസ് ജോണ്‍, എ.സി തങ്കച്ചന്‍, മോനായി പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.